KeralaLatest News

പൊന്നും വില നൽകി വാങ്ങിയ ഓന്ത് ചത്തു; കടയുടമയ്ക്ക് ക്രൂരമര്‍ദ്ദനം

ഇഗ്വാന ഇനത്തില്‍പ്പെടുന്ന ഓന്തിനെ ചൊല്ലിയായിരുന്നു തര്‍ക്കം

മൂവാറ്റുപുഴ: പൊന്നും വില നൽകി വാങ്ങിയ ഓന്ത് ചത്തതിനെ ചൊല്ലിയുണ്ടായ അടിപിടിയെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ കടയുടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേഴയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന പെറ്റ്‌സ് വേള്‍ഡ് ഉടമ റഫീക്കാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്.

ഇഗ്വാന ഇനത്തില്‍പ്പെടുന്ന ഓന്തിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഐരാപുരത്തുള്ളവര്‍ പേഴയ്ക്കാപ്പള്ളിയിലെ പെറ്റ്‌സ് ഷോപ്പില്‍ നിന്ന് ഇഗ്വാന ഓന്തിനെ വാങ്ങിയിരുന്നു. നാലായിരം രൂപ നല്‍കിയാണ് വാങ്ങിയത്. എന്നാല്‍ ഓന്ത് വൈകാതെ ചത്തതിനെ തുടര്‍ന്ന് ഓന്തിന്റെ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടെത്തിയവരാണ് റഫീക്കിനെ ആക്രമിച്ചത്. ഇവര്‍ റഫീക്കിനെ ആക്രമിക്കുകയും കട അടിച്ചു തകര്‍ക്കുകയും ചെയ്തു.
കടനശിപ്പിച്ചതിനും കടയുടമയെ മര്‍ദ്ദിക്കുകയും ചെയ്ത അക്രമികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് വ്യാപാര വ്യവസായ സമിതിയുടെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button