തിരുവനന്തപുരം: ശബമലയില്‍ ഭജനമിരിക്കാന്‍ എകെജി സെന്ററിന്റെ അനുമതി വേണോയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്കെതിരായ അദ്ദേഹത്തിന്റെ പരിഹാസം. ശബരീശ സന്നിധിയില്‍ മൂന്നു ദിവസത്തെ ഭജനമിരിക്കണം. അതിന് എ.കെ.ജി സെന്ററിന്റെ അനുമതി വേണ്ടി വരുമോ എന്നാണ് സുരേന്ദ്രന്‍ ചോദിക്കുന്നത്. പിണറായി വിജയന്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ശബരീശ സന്നിധിയില്‍ മൂന്നു ദിവസത്തെ ഭജനമിരിക്കണം. എ. കെ. ജി സെന്ററിന്റെ അനുമതി വേണ്ടിവരുമോ? മിസ്ടര്‍ പിണറായി വിജയന്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്.
Post Your Comments