ഡൽഹി: ഓഡിയോ ക്ളിപ്പുകളിൽ കൃത്രിമം കാണിച്ച് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തിവിരോധം തീർക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എൻ.ഡി.എ.യിൽ കക്ഷിചേരുന്നതിന് സി.കെ.ജാനുവിന് പണം നൽകി എന്ന പ്രസീത അഴീക്കോടിന്റെ ആരോപണത്തിനൊപ്പം പുറത്തുവിട്ട ശബ്‌ദരേഖയിലാണ് കൃത്രിമം നടന്നതായി സുരേന്ദ്രൻ ആരോപിക്കുന്നത്. ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കെ. സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. മറ്റുള്ള ചാനലുകളിലെ സി. പി. എം പ്രവർത്തകരെയും ഇതിന് കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി നേതാക്കന്മാരോടും പ്രവർത്തകരോടുമുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ നിഷേധാത്മക സമീപനത്തിനെതിരെ ചാനൽ ബഹിഷ്കരിക്കാൻ പാർട്ടി നേതാക്കൾ ഐക്യകണ്ഠം തീരുമാനം എടുത്തിരുന്നു.
പലപ്പോഴും പത്ര സമ്മേളനങ്ങളിൽനിന്നും ചാനൽ പ്രതിനിധികളെ നേതാക്കൾ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിനോടുള്ള പ്രതികാര നടപടി എന്ന നിലയിൽ ചാനൽ തന്നോട് വ്യക്തി വിരോധം തീർക്കുകയാണ് എന്നാണ് സുരേന്ദ്രൻ വ്യക്തമാക്കുന്നത്.
കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
ഏഷ്യാനെറ്റ് ന്യൂസ് വ്യക്തിവിരോധം തീർക്കുകയാണ്. ഓഡിയോ ക്ളിപ്പുകളിൽ കൃത്രിമം കാണിച്ച് കള്ളപ്രചാരണം നടത്തുന്നതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. മറ്റുള്ള ചാനലുകളിലെ സി. പി. എം പ്രവർത്തകരെയും ഇതിന് കൂട്ടുപിടിക്കുകയാണ്.
Post Your Comments