KeralaNattuvarthaLatest NewsNews

ലോകായുക്ത സ്വതന്ത്രമായി പ്രവര്‍ത്തിച്ചാൽ മുഖ്യമന്ത്രി ഉള്‍പ്പെടെ പലരും രാജിവെക്കേണ്ടി വരും: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കെ ടി ജലീലിനെ രൂക്ഷമായി വിമർശിച്ച് കെ സുരേന്ദ്രൻ രംഗത്ത്. ലോകായുക്തക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പല വമ്പൻമാരും രാജിവെക്കേണ്ടി വരുമെന്ന് കെ സുരേന്ദ്രൻ. നേരത്തെ സി.എ.ജിയെയും ഗവര്‍ണറെയും സി.പി.എം അവഹേളിച്ചിരുന്നുവെന്നും എന്തിന് രാഷ്ട്രപതിയെ പോലും അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ച സര്‍ക്കാരാണ് പിണറായി വിജ‍യന്‍റേതെന്നും സുരേന്ദ്രൻ പറഞ്ഞു.

Also Read:പ്രാദേശിക ഭരണ നിര്‍വ്വഹണത്തിലും വികസന ഭരണത്തിലും ഗുണപരമായ മാറ്റമുണ്ടാകും : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

‘തങ്ങള്‍ക്കെതിരെ കോടതി വിധി ഉണ്ടായാലും അംഗീകരിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് ഓരോ സി.പി.എം നേതാവിനുമുള്ളത്. മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാറിനും വേണ്ടിയുള്ള വക്കാലത്താണ് ജലീല്‍ ഏറ്റെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും പേരിലുള്ള പരാതി ലോകായുക്ത പരിഗണിക്കാനിരിക്കുമ്പോഴാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി അഴിമതിക്ക് മറയിടാന്‍ ശ്രമിക്കുന്നത്. ലോകായുക്തയുടെ പ്രാധാന്യം അടയാളപ്പെടുത്തിയ സംഭവമായിരുന്നു കെ.ടി ജലീലിന്റെ മന്ത്രിസഭയിലെ രാജി’, കെ സുരേന്ദ്രൻ പറഞ്ഞു.

‘ഇനിയും ലോകായുക്തക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പല വമ്പന്‍മാരും രാജിവെക്കേണ്ടി വരുമെന്ന് സി.പി.എമ്മിന് അറിയാം. ഇത് മനസിലാക്കിയാണ് ലോകായുക്തയുടെ അധികാരം കവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോകായുക്തയെ ഉപയോഗിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന കോടിയേരിയുടെ വാദം വിവരക്കേടാണ്. അതിനുള്ള മറുപടി കാനം തന്നെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിശ്ചയിക്കപ്പെടാത്ത ദുബൈ സന്ദര്‍ശനത്തെ കുറിച്ച്‌ സര്‍ക്കാര്‍ വ്യക്തമാക്കണം. ദുബൈയില്‍ മുഖ്യമന്ത്രി തങ്ങുന്നത് എന്തിനാണെന്ന് ജനങ്ങള്‍ക്ക് അറിയണം’, കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button