Latest NewsIndia

ശബരിമല പ്രവേശനം : മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി കനിമൊഴി

 

ബഹ്‌റൈന്‍: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കരുത്. ജാതി, ലിംഗം, വംശം, നിറം എന്നിവയുടെ പേരില്‍ ഒരാള്‍ക്കും ഒരിടത്തും പ്രവേശനം നിഷേധിക്കപ്പെടരുത്. ആരാധനാലയമോ പാര്‍ലമെന്റോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ എവിടെയായാലും വ്യത്യാസങ്ങളുടെ പേരില്‍ ഒരാളെയും തടയാനാകില്ല. ഇക്കാര്യത്തില്‍ താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടെയാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി.

രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ പിണറായി വിജയന്‍ ശക്തമായ നിലപാട് എടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും ബഹ്‌റൈനില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കനിമൊഴി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button