Latest NewsKerala

വൈക്കം ക്ഷേത്രപരിസരത്തു കൂടി അയിത്ത ജാതിക്കാര്‍ക്ക് വഴി നടക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നപ്പോഴും ഇതേവാദം ഉന്നയിച്ചാണ് അത് തടയാന്‍ ശ്രമിച്ചത്; വിമര്‍ശനവുമായി പ്രൊഫ.എം കെ സാനു

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിനെതിരെ ആഞ്ഞടിച്ച് പ്രൊഫസര്‍ എം കെ സാനു. ഇത്തരം സമരങ്ങള്‍ ആളുകളെ ജാതിപരമായി വേര്‍തിരിക്കുന്നതിന് പ്രേരകമാകുമെന്നും വൈക്കം ക്ഷേത്രപരിസരത്തു കൂടി അയിത്ത ജാതിക്കാര്‍ക്ക് വഴി നടക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നപ്പോഴും ഇതേവാദം ഉന്നയിച്ചാണ് അത് തടയാന്‍ ശ്രമിച്ചതെന്നും പ്രൊഫ. എംകെ സാനു വെളിപ്പപെടുത്തി.

മാറ്റങ്ങള്‍ അംഗീകരിച്ച് അവയെ സ്വീകരിക്കുകയാണ് വേണ്ടതെന്നും കേരളത്തില്‍ നടന്നത് സവര്‍ണന്റെ സമരമാണോ എന്ന് സംശയിക്കുന്നതായി പ്രൊഫസര്‍ എം കെ സാനു അഭിപ്രായപ്പെട്ടു. ശബരിമല വിധി സ്വാഗതം ചെയ്യാതിരിക്കാനുള്ള കാരണം മനസ്സിലാകുന്നില്ലെനന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീനാരായണ സേവാ സംഘത്തെ പ്രതിനിധാനം ചെയ്ത് ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button