Latest NewsKerala

പൊണ്ണത്തടിയുടെ പേരില്‍ മുത്തലാഖ് : ഭര്‍ത്താവ് അറസ്റ്റില്‍

ഭോപ്പാല്‍: മുത്തലാഖിന് വലിയ കാരണങ്ങളൊന്നും തന്നെ വേണ്ട. തടി കൂടിയാലും കുറഞ്ഞാലും മുത്തലാഖ് ചെയ്യാം എന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നു. പൊണ്ണത്തടിയുടെ പേരിലാണ് ഭോപ്പാലില്‍ ഭാര്യയെ മുത്തലാഖ് ചെയ്തിരിക്കുന്നത്.

ഭോപ്പാല്‍ സ്വദേശി ആരിഫ് ഹുസൈനാണ് അറസ്റ്റിലായത്. പത്ത് വര്‍ഷത്തെ കുടുംബജീവിതത്തിന് ശേഷമാണ് രണ്ട് കുട്ടികളുടെ അമ്മയായ സല്‍മാ ബാനുവിനെ മുത്തലാഖ് ചെയ്തത്.
പൊണ്ണത്തടിയുടെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും നിരന്തരമായ കുറ്റപ്പെടുത്തലും പരിഹാസവും അനുഭവിക്കുമായിരുന്നുവെന്ന് സല്‍മ പരാതിയില്‍ പറയുന്നു. അധിക്ഷേപം സഹിക്കാന്‍ വയ്യാതെ ഭര്‍തൃവീട്ടില്‍ നിന്നും കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു.

പിന്നീട് തന്നെ ഭര്‍ത്താവ് മുത്തലാഖ് ചെയ്യുകയായിരുന്നുവെന്നും പരാതിയിലുണ്ട്.
ആരിഫിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 323, 498 എന്നീ വകുപ്പുകള്‍ പ്രകാരമുളള കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മുത്തലാഖ് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസമാണ് രാഷ്ട്രപതി ഓര്‍ഡിനന്‍സ് ഇറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button