
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ടു മത്സരങ്ങള്‍ കളിച്ച മുഹമ്മദ് ഷമിയെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം രണ്ടു ഏകദിനങ്ങള്‍ കളിക്കാതിരുന്ന പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. ഓപ്പണര്‍ കെ.എല്‍. രാഹുലിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. വിരാട് കോഹ്‌ലി ക്യാപ്റ്റനായും രോഹിത് ശര്‍മ വൈസ് ക്യാപ്റ്റനായും തുടരും.
നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡയത്തില്‍ അഞ്ചാം ഏകദിനം നടക്കുന്നത്. ഒക്ടോബര്‍ 27ന് പൂനെയിലും 29ന് മുംബൈയിലും മൂന്നും നാലും മത്സരങ്ങള്‍ നടക്കും.
ടീം: വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, അന്പാട്ടി റായിഡു, മനീഷ് പാണ്ഡ, എം.എസ്.ധോണി. ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.
Post Your Comments