KeralaLatest NewsSports

തിരുവനന്തപുരം തീപ്പിടുത്തം: നാളത്തെ ഇന്ത്യ-വിന്‍ഡീസ് ഏകദിനത്തെ ബാധിക്കുമെന്ന് ആശങ്ക

തിരുവനന്തപുരം•മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്‌സിന്റെ പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റിലുണ്ടായ തീപ്പിടുത്തമുണ്ടായ തീപ്പിടുത്തം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമാക്കാനായില്ല. തീയണയ്ക്കുന്നത് അസാധ്യമായി തുടരുന്നതിനാല്‍ തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേന. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

വിഷപ്പുക ശ്വസിച്ച് രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയറാം രഘു(18) നെയും മറ്റൊരാളെയുമാണ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, തീപ്പിടുത്തം നാളെ കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിനത്തെ ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. തീപ്പിടുത്തെ തുടര്‍ന്നുണ്ടായ വിഷപ്പുക കിലോമീറ്ററുകളോളം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. തീപ്പിടുത്തമുണ്ടായ സ്ഥലത്ത് നിന്നും ഏറെ അകലെയല്ല ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം എന്നതാണ് ആശങ്ക ഉണര്‍ത്തുന്നത്. തീപ്പിടുത്തം സ്റ്റേഡിയത്തിന് സമീപത്തെ അന്തരീക്ഷ വായുവിനെ ബാധിക്കുകയാണെങ്കില്‍ കളിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും വന്നിട്ടില്ല.

തീപ്പിടുത്തത്തില്‍ അടുത്തുള്ള ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് കത്തിനശിച്ചിട്ടുണ്ട്. സമീപത്ത് നാളെ മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന ഒരു പരിപാടിയുടെ വേദിയും അഗ്നിക്കിരയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button