KeralaLatest NewsIndia

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഇനിയും തുടരണോ എന്ന് സുരേന്ദ്രനോട് ഹൈക്കോടതി; ഉപതെരഞ്ഞെടുപ്പിന് സാധ്യത

ശബരിമല സമരനായകന്‍ എന്ന പരിവേഷവും സുരേന്ദ്രനുണ്ട്. സിപിഎമ്മും ലീഗും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പോലും പ്രതിസന്ധിയിലാണ്.

കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുങ്ങുമോ? ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ ഇന്ന് സുപ്രധാന ഇടപെടല്‍ ഉണ്ടായി. എംഎല്‍എ അബ്ദുള്‍ റസാഖ് മരിച്ചതോടെ കേസ് ഇനി തുടരണോ എന്ന ഹൈക്കോടതി വാദിയായ കെ സുരേന്ദ്രനോടു ചോദിച്ചു. ഇതോടെ രണ്ട് ദിവസത്തിനകം മറുപടി നല്‍കാമെന്ന് ബിജെപി നേതാവും വ്യക്തമാക്കി. ഇതോടെ കേസ് സുരേന്ദ്രന്‍ പിന്‍വലിക്കാനുള്ള സാധ്യത വര്‍ദ്ധിച്ചു. സുരേന്ദ്രന്‍ കേസ് പിന്‍വലിച്ചാല്‍ മണ്ഡലത്തില്‍ നൂലാമാലകള്‍ നീങ്ങി ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുങ്ങും.

മുസ്ലിം ലീഗ് എംഎല്‍എ അബ്ദുള്‍ റസാഖ് 89 വോട്ടിനാണ് ഇവിടെ കഴിഞ്ഞ തവണ മഞ്ചേശ്വരതത്തില്‍ ജയിച്ചത്. മുസ്ലിംലീഗിന്റെ ഉറച്ച കോട്ടയില്‍ ബിജെപിയുടെ കെ സുരേന്ദ്രന്‍ നടത്തിയത് ഉഗ്രന്‍ പോരാട്ടമായിരുന്നു. തോല്‍വി അംഗീകരിക്കാതെ സുരേന്ദ്രന്‍ കള്ളവോട്ടിന്റെ കണക്കുമായി സുപ്രീംകോടതിയിലെത്തി. മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പിനെ നിശ്ചയിക്കുന്ന ഘടകമായി ഇന്ന് ഈ കേസ് മാറുകയാണ്. കേസ് അവസാന ഘട്ടത്തിലാണ്. അതുകൊണ്ട് തന്നെ കേസ് പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തയാറായിരുന്നില്ല .

വിധി എതിരായാല്‍ മാത്രം തെരഞ്ഞെടുപ്പ് എന്ന തീരുമാനത്തിലാണ് സുരേന്ദ്രന്‍. ഇതിനിടെയാണ് സുരേന്ദ്രനോട് ഹൈക്കോടതി ചോദ്യങ്ങളുമായി എത്തിയത്.കണ്ണൂരില്‍ എത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ആലോചിച്ച്‌ ഹൈക്കോടതിയില്‍ മറുപടി നല്‍കാനാണ് സുരേന്ദ്രന്റെ നീക്കം. ഏതായാലും ഉപതെരഞ്ഞെടുപ്പ് വന്നാല്‍ സുരേന്ദ്രനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് ബിജെപിയുടെ അനൗദ്യോഗിക തീരുമാനം. ശബരിമല സമരനായകന്‍ എന്ന പരിവേഷവും സുരേന്ദ്രനുണ്ട്. സിപിഎമ്മും ലീഗും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പോലും പ്രതിസന്ധിയിലാണ്.

അബ്ദുള്‍ ഖാദറിനെ പോലൊരു ജനകീയനെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് ലീഗിനെ പിടിച്ചുലയ്ക്കുന്നുണ്ട്. അധികാരത്തിലുള്ള സിപിഎമ്മിനും മഞ്ചേശ്വരത്ത് വോട്ട് നഷ്ടമാകുന്നതിനെ കുറിച്ച്‌ ചിന്തിക്കാനാകുന്നില്ല.കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിക്കാതെ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിച്ചാല്‍ തെരഞ്ഞെടുപ്പു നടപടികളുമായി കമ്മീഷനു മുന്നോട്ടു പോകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button