Latest NewsUAE

ഗള്‍ഫിലെ ഇന്ത്യന്‍ യുവാക്കളില്‍ ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നതായി പഠനം

ദുബായ്: ഇന്ത്യന്‍ യുവ തലമുറയെ ഹൃദയരോഗം പിടിമുറുക്കുന്നതായി ദുബായ് ആസ്റ്റര്‍മെഡിസിറ്റി ഹോസ്പിറ്റലില്‍ 142 രോഗികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ക്ലിനിക്കല്‍ ഡാറ്റാ ഫലമനുസരിച്ച് യു എ ഇ യിലെ ഇന്ത്യന് പ്രവാസികളിലെ യുവ തലമുറയെ ഒരു ശ്രേണിയില്‍പെട്ട ഹൃദ്രോഗം ബാധിക്കുന്നുവെന്ന് കണ്ടെത്തി.

ഇന്ത്യയില്‍ നിന്നും കൂടാതെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകളിലാണ് കൂടുതലായും ഹൃദയ രോഗം കണ്ടെത്തിയിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലും പ്രായപരിധിയിലും പെട്ടയാളുകളില്‍ ജീവിതത്തിന്റെ പ്രഥമ ഘട്ടങ്ങളില്‍ ഹൃദ്രോഗ സാധ്യത കൂടുതലായി കാണപ്പെടുന്നു എന്നും പഠനം തെളിയിക്കുന്നു. എന്നാല്‍ ഹൃദ്രോഗം ഇന്ത്യക്കാരെ പടിഞ്ഞാറന്‍ നാടുകളില്‍ നിന്നുള്ളവരെക്കാള്‍ ഒരു ദശകം മുമ്പുതന്നെ ഈ രോഗബാധ പിടിമുറുക്കുന്നു എന്നതാണ് വസ്തുത.

shortlink

Related Articles

Post Your Comments

Related Articles


Back to top button