
ന്യൂഡല്‍ഹി: സിബിഐയില്‍ കൂട്ടസ്ഥലമാറ്റം. സിബിഐ ആസ്ഥാനത്ത് 3 ഉദ്യോഗസ്ഥരെക്കൂടി സ്ഥലമാറ്റി. സായ് മനോഹര്‍, മുരുഗേശന്‍, അമിത് കുമാര്‍ എന്നിവരാണ്. സ്ഥലമാറ്റം സംബന്ധിച്ച ഉത്തരവ് സിബിഐ ആസ്ഥാനത്ത് നിന്ന് ഇവര്‍ക്ക് കൈമാറിയിട്ടുണ്ട്. ഉടന്‍ തന്നെ പുതിയ സ്ഥലത്ത് ജോലിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം.
ഡിവൈഎസ്പി അജയ് ഭാസിയെ മാറ്റികൊണ്ടായിരുന്നു താഴെത്തട്ടിലുള്ള ഓഫീസര്‍മാര്‍ക്കെതിരെ സിബിഐ സ്ഥലമാറ്റ നടപടി ആരംഭിച്ചത്. അസ്താനയ്ക്കെതിരെ നടന്ന കൈക്കൂലി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു അജയ് ഭാസി. അസ്താനയ്ക്കെതിരെ കേസ് അന്വഷിച്ച ഉദ്യോഗസ്ഥനെ പോര്‍ട്ട് ബ്ലെയറിലേക്ക് മാറ്റുകയായിരുന്നു.
Post Your Comments