ന്യൂയോര്‍ക്ക്: പ്രശസ്ത യൂട്യൂബ് താരം നൽകിയ ടിപ്പ് കണ്ട് ഞെട്ടി ജനങ്ങൾ. യൂട്യൂബ് താരം മിസ്റ്റര്‍ ബീസ്റ്റാണ് ടിപ്പ് നല്കി ശ്രദ്ധേയയായത്. രണ്ട് കുപ്പി വെള്ളം കൊണ്ടുവന്ന വെയിറ്റര്‍ അലൈന കസ്റ്റര്ക്കാണ് മിസ്റ്റര്‍ ബീസ്റ്റ് ടിപ്പ് നല്‍കിയത്.
അമേരിക്കയിലെ നോര്‍ത്ത് കരോളീനയിലെ ഗ്രീന്‍വില്ലെയിലെ സപ് ഡോഗ്സ് ഭക്ഷണശാലയിലെ വെയിറ്ററായ അലൈനക്ക്. ‘സ്വാദിഷ്ഠമായ വെള്ളത്തിന് നന്ദി’ എന്ന് കുറിച്ച ശേഷമായിരുന്നു യുട്യൂബ് താരം പണം വച്ചത്.
7 ലക്ഷത്തോളം രൂപ പണ കെട്ട് കണ്ട് ആദ്യം അമ്പരന്നെന്നും ആരെങ്കിലും മറന്ന് വച്ചതാകാമെന്നാണ് കരുതിയതെന്നും അലൈന പറയുന്നു.
യുട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയയാ മിസ്റ്റര്‍ ബീസ്റ്റിന് 89 ലക്ഷത്തിലധികം സബ്സ്ക്രൈബര്‍മാരുണ്ട്. പണം ലഭിക്കുമ്പോഴുള്ള അലൈനയുടെ ഭാവം രണ്ട് ഫോട്ടോഗ്രാഫര്‍മാരെ വച്ച് പകര്‍ത്തിയ ബീസ്റ്റ് അവര്‍ക്കൊപ്പം സന്തോഷം പങ്കിടാനും എത്തി.
Post Your Comments