KollamLatest NewsKeralaNattuvarthaNews

പു​ന​ലൂ​ർ ടൗ​ണി​ൽ വ​ൻ അ​ഗ്നി​ബാ​ധ: നാ​ല് ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു

പേ​പ്പ​ർ​മി​ൽ റോ​ഡി​ൽ സെ​ന്‍റ് ഗൊ​രേ​ത്തി സ്കൂ​ളി​ന് സ​മീ​പ​ത്തു​ള്ള ക​ട​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്

കൊ​ല്ലം: പു​ന​ലൂ​ർ ടൗ​ണി​ലു​ണ്ടാ​യ വ​ൻ അ​ഗ്നി​ബാ​ധ​യി​ൽ നാ​ല് ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു. പേ​പ്പ​ർ​മി​ൽ റോ​ഡി​ൽ സെ​ന്‍റ് ഗൊ​രേ​ത്തി സ്കൂ​ളി​ന് സ​മീ​പ​ത്തു​ള്ള ക​ട​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

Read Also : റോ​ഡ് മു​റി​ച്ചു ക​ട​ക്കുന്നതിനിടെ​ കെഎസ്ആര്‍ടിസി ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെയാണ് സംഭവം. ഫ്രൂ​ട്സ് ക​ട, മൊ​ബൈ​ൽ വി​ൽ​പ​ന​കേ​ന്ദ്രം, തു​ണി​ക്ക​ട എ​ന്നി​വ​യാ​ണ് ക​ത്തി​യ​ത്. ഫ്രൂ​ട്സ് ക​ട പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ഇ​വി​ടെ നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാണ് സം​ശ​യി​ക്കു​ന്നത്.

Read Also : സിങ്കം പോലെയുള്ള സിനിമകൾ അപകടകരമായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്: ബോംബെ ഹൈക്കോടതി ജഡ്ജി

രാവിലെ ഇ​തു​വ​ഴി വ​ന്ന വാ​ഹ​ന​യാ​ത്ര​ക്കാരാ​ണ് ക​ട​ക​ൾ​ക്ക് ഉ​ള്ളി​ൽ നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. സം​ഭ​വം അ​റി​ഞ്ഞ​യു​ട​ൻ അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. 15 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്‌​ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി അ​ഗ്നി​ര​ക്ഷാ സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button