Latest NewsNewsIndia

ഇന്ത്യന്‍ ഷെഫിന് 12 ലക്ഷം ടിപ്പായി നല്‍കി കനേഡിയന്‍ പ്രധാന മന്ത്രി

മോസ്‌കോ: ഭക്ഷണം തയാറാക്കിയ ഇന്ത്യന്‍ ഷെഫിന് ടിപ്പായി ലഭിച്ചത് 12 ലക്ഷം. സ്വപ്‌നത്തിലോ സിനിമയിലോ സംഭവിച്ച കാര്യമല്ലിത്. ശരിക്കും സംഭവിച്ചതാണ്. ടിപ്പ് നല്‍കിയതും മറ്റാരുമല്ല കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് സംഭവത്തിലെ ശ്രദ്ധാ കേന്ദ്രം. കഴിഞ്ഞ ഫെബ്രുവരിയില്‍ അവധി ആഘോഷിക്കാനായി ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും എത്തിയിരുന്നു.

അന്ന് ഇദ്ദേഹത്തിനായി പ്രത്യേക ഭക്ഷണം തയാറാക്കിയ ഷെഫ് വിക്രം വിജിനാണ് കനേഡിയന്‍ പ്രധാന മന്ത്രി 17000 ഡോളര്‍ (12 ലക്ഷം രൂപ) ടിപ്പായി നല്‍കിയത്. ഇന്ത്യാ സന്ദര്‍ശനത്തിനായി ഇദ്ദേഹം 10 കോടിയിലധികം രൂപ ചെലവാക്കിയെന്നാണ് സൂചന. എന്നാല്‍ ഇദ്ദേഹത്തിന് ധൂര്‍ത്ത് കൂടുതലാണെന്ന് പറഞ്ഞ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേരത്തെ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button