NattuvarthaLatest NewsNewsIndiaEntertainment

രാത്രി ഇരുട്ടി വെളുത്തപ്പോൾ പാവപ്പെട്ട വൃദ്ധയ്ക്ക് ലഭിച്ചത് പൊന്നുംവിലയുള്ള ഭീമൻ മത്സ്യം; ഒരു ദിനം കൊണ്ട് തലവര തെളിഞ്ഞ് ലക്ഷാധിപതിയായി മാറിയ വൃദ്ധയ്ക്ക് ഭാ​ഗ്യം വന്നതിങ്ങനെ

നാട്ടുകാരുടെ സഹായത്തോടെ മത്സ്യത്തെ ചന്തയില്‍ എത്തിക്കുകയായിരുന്നു

ഒരു ദിനം കൊണ്ടാണ് പശ്ചിമ ബംഗാളിലെ തെക്കേ അറ്റത്തുള്ള സാഗര്‍ ദ്വീപിലെ ഛക്ഫുല്‍ദുബി ഗ്രാമത്തിലെ വയോധികയെ തേടിയെത്തിയത് ആരും പ്രതീക്ഷിക്കാത്ത ഭാഗ്യമാണ്. കേവലം ഒരു മത്സ്യം കിട്ടിയതോടെ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ലക്ഷാധിപതിയാകുകയായിരുന്നു പുഷ്പ കാര്‍ എന്ന് പേരുള്ള വൃദ്ധ.

സോഷ്യൽ മീഡിയയിലടക്കം വൻ വരവേൽപ്പാണ് പുഷ്പയുടെ കഥയ്ക്ക് ലഭിയ്ക്കുന്നത്. നദീയുടെതീരത്താണ് പുഷ്പ കാറിന്റെ വീട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് നദിയില്‍ പൊങ്ങിക്കിടക്കുന്ന മത്സ്യത്തെ ഇവര്‍ കാണുകയായിരുന്നു. തുടര്‍ന്ന് വലയിട്ട് പിടിക്കാന്‍ നോക്കിയപ്പോള്‍ തന്നെ ഭാരം മൂലം മത്സ്യം കരയിലേക്ക് എത്തുന്നില്ലായിരുന്നു. വളരെ കഷ്ടപ്പെട്ട് ഇവര്‍ മത്സ്യത്തെ വലിച്ച് കരയിലിട്ടു. അതിന് ശേഷം നാട്ടുകാരുടെ സഹായത്തോടെ മത്സ്യത്തെ ചന്തയില്‍ എത്തിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ.

 

എന്നാൽ മാർക്കറ്റിൽ എത്തിയപ്പോഴാണ് ഇത് അപൂര്‍വ്വ മത്സ്യമായ ‘ഭോള’ എന്ന് പേരുള്ള മീന്‍ ആണെന്ന് മനസിലായത്. ഏകദേശം 52 കിലോഗ്രാം തൂക്കമായിരുന്നു ഈ മത്സ്യത്തിന് ഉണ്ടായിരുന്നത്. ചത്തിട്ടും കേടുപാടുകളില്ലാത്തതിനാൽ മാര്‍ക്കറ്റില്‍ വിറ്റ മത്സ്യത്തിന് മൂന്ന് ലക്ഷം രൂപയാണ് വൃദ്ധയ്ക്ക് ലഭിയ്ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button