പാലക്കാട്: പാലക്കാട് നഗരസഭയില്‍ ചെയര്‍മാനും വൈസ് ചെയര്‍മാനുമെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങി യുഡിഎഫ്. ശുചീകരണ തൊഴിലാളികളുടെ നിയമനത്തില്‍ ക്രമക്കേട് ആരോപിച്ചാണ നീക്കം. എന്നാല്‍ വികസനം തടസ്സപ്പെടുത്തി ജനശ്രദ്ധ തിരിച്ചുവിടാന് യുഡിഎഫ് ശ്രമിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു.
ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്. മുന്‍സിപ്പാലിറ്റിയില്‍, ഭരണ പക്ഷത്തിനെതിരെയുളള അവിശ്വാസ പ്രമേയങ്ങളുടെ അടുത്ത ഘട്ടത്തിലേക്കാണ് പ്രതിപക്ഷം കടക്കുന്നത്. നേരത്തെ സിപിഎം പിന്തുണയോടെ സ്ഥിരം സമിതി അംഗങ്ങളെ പുറത്താക്കിയ രീതിയിലാണ് പ്രതിപക്ഷ നീക്കം.
അന്‍പത്തി രണ്ടു അംഗളാണ് നഗര സഭയിലുള്ളത്. അതേസമയം അവിശ്വാസ പ്രമേയം കൊണ്ടുവരണമെങ്കില്‍ പതിനെട്ടു അംഗങ്ങളുടെയെങ്കിലും പിന്തുണ വേണം. എന്നാല്‍ യു ഡി എഫിന് പതിനെട്ടു പേര്‍ ഉണ്ടെങ്കിലും മുസ്ലിം ലീഗ് അംഗത്തിനു വോട്ടവകാശം ഇല്ല. ഇതോടെ വെല്‍ഫെയര്‍ പാര്‍ട്ടി അംഗം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ അവിശ്വാസ പ്രമേയം ഉറപ്പായി. മൂന്ന് ശുചീകരണത്തൊഴിലാളികളുടെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം. എന്നാല്‍ പ്രമേയത്തില്‍ കഴമ്പില്ലെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്.
Post Your Comments