തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ സംസ്ഥാന ദേവസ്വം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആര്‍എസ്എസ് നിയമനടപടിക്ക്. ആര്‍എസ്എസ് സഹപ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണനാണ് അഡ്വ. കെ. രാംകുമാര്‍ മുഖേന കടകംപള്ളിക്ക് വക്കീല്‍ നോട്ടീസ് അയച്ചത്..ശബരിമലയിലെ സംഭവവികാസങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ഈ മാസം 18-ന് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ആര്‍എസ്എസിനെതിരെ മന്ത്രി വ്യാജവും അപകീര്‍ത്തികരവുമായ കാര്യങ്ങള്‍ പറഞ്ഞത്.
ഞാന്‍ ഇപ്പോള്‍ ഒരു നേതാവിന്റെ കലാപാഹ്വാനം കേള്‍പ്പിക്കാം. നിങ്ങളത് കേള്‍ക്കണം എന്നുപറഞ്ഞ മന്ത്രി ഒരു ശബ്ദരേഖ കേള്‍പ്പിക്കുകയായിരുന്നു. ശബരിമലയില്‍ യുവതീ പ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയവര്‍ അറിയപ്പെടുന്ന ആര്‍എസ്എസ് നേതാക്കന്മാരാണെന്നും, ഇക്കാര്യം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറയുകയുണ്ടായി. ആര്‍എസ്എസുമായി യാതൊരു ബന്ധവുമില്ലാത്ത എഎച്ച്പി എന്ന സംഘടനയുടെ ജില്ലാ നേതാവിന്റെ സന്ദേശമാണ് മന്ത്രി കേള്‍പ്പിച്ചത്.
ഇതിന്റെ നേതാവാണ് പ്രതീഷ് വിശ്വനാഥൻ. പ്രവീൺ തൊഗാഡിയയുടെ പാർട്ടിയാണ് എ എച്ച് പി. ആര്‍എസ്എസിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അങ്ങേയറ്റം എതിര്‍ക്കുന്ന സംഘടനയാണിത്. ഇക്കാര്യം അറിയാമായിരുന്നിട്ടും ആര്‍എസ്എസിന് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയാണ് മന്ത്രി ചെയ്തതെന്ന് വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. വാര്‍ത്താ സമ്മേളനം വിളിച്ച് പരാമര്‍ശങ്ങള്‍ തിരുത്തി മന്ത്രി നിരുപാധികം മാപ്പ് പറയാത്തപക്ഷം, മാനനഷ്ടത്തിന് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് കേസ് നല്‍കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്
Post Your Comments