Latest NewsIndia

കാലാവസ്ഥാവ്യതിയാനം; അപൂര്‍വ്വ ഔഷധം ഹിമാലയന്‍ വയാഗ്ര ഇല്ലാതാകുന്നു

അതിശയകരമായ ഫലം തരുന്ന ആയുര്‍വേദ മരുന്ന് ഹിമാലയന്‍ വയാഗ്ര ഇല്ലാതാകുന്നതായി റിപ്പോര്‍ട്ട്. കാലാവസ്ഥാവ്യതിയാനമാണ് ഇതിന് ഭീഷണിയാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. യര്‍സഗുംബു എന്നു വിളിക്കുന്ന ഈ ഫംഗസിന് രാജ്യാന്തരവിപണിയിലും വന്‍ആവശ്യക്കാരാണുള്ളത്. നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയന്‍ പര്‍വതനിരകളില്‍ സമുദ്രനിരപ്പില്‍ നിന്നും പതിനായിരം അടി ഉയരത്തിലാണു ഇവ കാണപ്പെടുന്നത്. നേപ്പാളിലും ചൈനയിലുമുള്ളവര്‍ ഈ അപൂര്‍വ്വവസ്തുവിനായി പരസ്പരം പോരാടി ജീവന്‍പോലും വെടിഞ്ഞ കഥകളുമുണ്ട്. ഒരു കിലോ ഹിമാലയന്‍ വയാഗ്രക്ക് 70 ലക്ഷം രൂപ വരെ വില ലഭിക്കാറുണ്ട്.

ശാസ്ത്രീയമായി ഇതിന്റെ ഔഷധഗുണം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വന്ധ്യത, കാന്‍സര്‍ തുടങ്ങി സകല അസുഖങ്ങള്‍ക്കും യര്‍സഗുംബു ഫലപ്രദമാണെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. ചായ ഉണ്ടാക്കാനും സൂപ്പില്‍ ചേര്‍ത്തും മറ്റുമാണ് ഇതുപയോഗിക്കുന്നത്. ഇപ്പോള്‍ വലിയ തോതില്‍ ഹിമാലയന്‍ വയാഗ്രയുടെ ലഭ്യത കുറഞ്ഞത് ഇക്കാര്യത്തില്‍ ഗവേഷണത്തിന് വരെ വഴി തുറന്നിരിക്കുകയാണ്. ഈ ഔഷധം ലഭിക്കുന്ന പ്രദേശങ്ങളില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത് കാലാവസ്ഥാവ്യതിയാനമാണ് ഹിമാലയന്‍ വയാഗ്രക്ക് ഭീഷണിയാകുന്നതെന്നാണ്.

ക്രമാതീതമായ നിലയില്‍ താപനില ഉയരുന്നതിനാല്‍ ആ ഫംഗസിന് വളരാനാകാത്ത സാഹചര്യമാണ് നിലവില്‍. പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ് ഇവയ്ക്ക് വളരാനുള്ള അനുകൂല കാലാവസ്ഥ. യര്‍സഗുംബു എന്നവാക്കിനു തിബറ്റന്‍ ഭാഷയില്‍ ‘വേനല്‍പ്പുല്ല്’, ‘ശൈത്യപ്പുഴു’ എന്നൊക്കെയാണു അര്‍ത്ഥം.. ഇംഗ്ലീഷില്‍ ഇതിനെ കാറ്റര്‍പില്ലര്‍ ഫംഗസ് എന്നാണു വിളിക്കുന്നത്.ഈ നി നിധി’ കഴിക്കുന്നവര്‍ക്ക് അസാധ്യമായ നേട്ടങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button