വയനാട്: ബാങ്ക് ബ്രാഞ്ച് മാനേജർ കുഴഞ്ഞു വീണ് മരിച്ചു. വയനാട് ജില്ലാ സഹകരണ ബാങ്ക് അമ്പലവയൽ ബ്രാഞ്ച് മാനേജർ ബത്തേരി കയ്പഞ്ചേരി സ്വദേശി പുതുക്കുടി ബിജു (43) വാണ് മരിച്ചത്.
ബാങ്കിൽ വെച്ച് കുഴഞ്ഞു വിണ ബിജുവിനെ മറ്റ് ജീവനക്കാർ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ രജിന ,അച്ഛൻ പരേതനായ കരുണാകരൻ ,അമ്മ ലക്ഷ്മി ,സഹോദരങ്ങൾ സജു ,ദീപു ,സാബു. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് ബത്തേരി ഗണപതി വട്ടം ഹിന്ദുശ്മശാനത്തിൽ.
Post Your Comments