KeralaLatest News

വിസ തട്ടിപ്പ്; ഡോക്ടറിൽ നിന്ന് തട്ടിയെടുത്തത് പതിനൊന്നര ലക്ഷം രൂപ; സംഘം പിടിയിൽ

ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരെ ഉപയോഗിച്ച് ആശുപത്രിയിലെ ജീവനക്കാരെന്ന

പിറവം: വ്യാജ വിസ നൽകി വനിതാ ഡോക്ടറിൽ നിന്ന് പതിനൊന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഘം പൊലീസ് പിടിയിൽ. വിദേശികൾ ഉൾപ്പെട്ടസംഘമാണ് ഫ്രഞ്ച് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. നൗകരി ഡോട്ട് കോം എന്ന തൊഴിൽ വെബ് സൈറ്റിൽ പരസ്യം നൽകിയായിരുന്നു ഇവരുടെ തട്ടിപ്പ്.

ഘാന സ്വദേശി ഇലോൽ ഡെറിക്,കർണാടക സ്വദേശി ‍ജ്ഞാവ ശേഖർ,ആന്ധ്ര സ്വദേശികളായ പ്രകാശ് രാജ്,ഹരീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെബ്സൈറ്റിൽ പരസ്യം കണ്ട് ഇവരെ സമീപിച്ച മുംബൈ സ്വദേശിയായ ഡോക്ടറെയാണ് ഫ്രഞ്ച് വിസ വാഗ്ദാനം നൽകി കബളിപ്പിച്ചത്.

ഫ്രാൻസിലെ ഹോളി അസിം മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ഡോക്ടറായി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വാഗ്ദാനം വിശ്വസിച്ച് പിറവം സ്വദേശിയായ ഡോക്ടറുടെ അച്ഛൻ പല ഘട്ടങ്ങളായി പതിനൊന്നര ലക്ഷം രൂപയാണ് ഇവർക്ക് കൈമാറിയത്. ആദ്യഘട്ടത്തിൽ വിശ്വാസം നേടാൻ വ്യാജ ഫ്രഞ്ച് വിസയും, എംബസിയിലേക്കുള്ള ഗേറ്റ് പാസും നൽകി.

ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരെ ഉപയോഗിച്ച് ആശുപത്രിയിലെ ജീവനക്കാരെന്ന രീതിയിൽ ഫോണിലും പല തവണയായി ബന്ധപ്പെട്ടു. എംബസിയിൽ എത്തിയപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം അറിഞ്ഞത്. പിറവം പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ചാണ് പ്രതികളെ ബെംഗളൂരുവിൽ നിന്ന് പിടിക്കൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button