കൊച്ചി: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച കൊച്ചി സ്വദേശിനിക്ക് കുരുക്ക് മുറുകുന്നു. രഹ്നയ്‌ക്കെതികെ വകുപ്പ് തല അന്വേഷണം നടത്താന്‍ ബി.എസ്.എന്‍.എല്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ രഹ്നയില്‍ നിന്നും ബി.എസ്.എന്‍.എല്‍ വിശദീകരണം തേടിയിട്ടുണ്ട്. രഹ്ന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സ്വന്തം ചിത്രം ബി.എസ്.എന്‍.എല്ലിലെ തൊഴില്‍ നിയമങ്ങള്‍ക്ക് എതിരാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമോ ജീവനക്കാരോ ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ കൂട്ടുനില്‍ക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വ്യക്തിതാത്പര്യങ്ങളുടെ പേരില്‍ ഏതെങ്കിലും ജീവനക്കാര്‍ ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയിട്ടുണ്ടെങ്കില്‍ രാജ്യത്തെ നിയമം അനുസരിച്ചുള്ള ശിക്ഷ നടപ്പിലാക്കുമെന്നും ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിച്ചു.
Post Your Comments