കുവൈറ്റ് സിറ്റി: വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ വാഹനം പിടിച്ചെടുക്കുകയും ഡ്രൈവർക്ക് നോട്ടിസ് നൽകുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗത നിയമ ലംഘനത്തിന് വാഹനങ്ങളുടെ റജിസ്ട്രേഷൻ രേഖകൾ പിടിച്ചെടുക്കേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗതവിഭാഗം ആക്ടിങ് അസി. അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയാഗ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
വാഹനം ഓടിച്ചവരുടെ ഡ്രൈവിങ് ലൈസൻസ് മാത്രം വാങ്ങിവച്ചാൽ മതിയാകും. വാഹനം ഉടമകളാകില്ല പലപ്പോഴും വാഹനം ഓടിക്കുന്നത് എന്നതിനാൽ റജിസ്ട്രേഷൻ രേഖകൾ പിടിച്ചുവയ്ക്കുന്ന സാഹചര്യത്തിൽ പലപ്പോഴും ഉടമകൾക്ക് വാഹനം ഉപയോഗിക്കാൻ കഴിയില്ലെന്ന അവസ്ഥ ഒഴിവാക്കാനാണ് ഈ നടപടി. അശ്രദ്ധമായി ഓടിക്കുന്ന വാഹനങ്ങൾ രണ്ട് മാസത്തേക്ക് കണ്ടുകെട്ടണമെന്നും വകുപ്പ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി.
Post Your Comments