ന്യൂഡൽഹി: പീഡനകേസുകളിൽ ഇരയുടെ പേര് പുറത്ത് വിടുന്ന മാധ്യമ പ്രവർത്തകരെ വിചാരണ ചെയ്യണമെന്ന്സുപ്രീം കോടതി .മാധ്യമപ്രവർത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും ഇത്തരത്തിൽ വിചാരണ ചെയ്യണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
കുട്ടികളുടെ പേരടക്കം പുറത്തു വിടുന്ന മാധ്യമപ്രവർത്തകർക്ക് എതിരെ വിചാരണ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ചോദിച്ചു.
കൂടാതെ പ്രസ് കൗൺസിൽ, എഡിറ്റേഴ്‌സ് ഗിൽഡ്, എൻബിഎസ്എ, ഐബിഎഫ് എന്നിവ ഇതേപ്പറ്റി എന്തുകൊണ്ട് പൊലീസിനെ അറിയിക്കുന്നില്ലെന്നും കോടതി ചോദിച്ചു.
എൻബിഎസ്എ നൽകിയ സത്യവാങ്മൂലത്തിൽ നിന്ന് വ്യക്തമാകുന്നത് പേരുകൾ പുറത്തുവിട്ട ഒരു മാധ്യമ പ്രവർത്തകനെ പോലും പ്രോസിക്യൂട്ട് ചെയ്തിട്ടില്ലെന്നാണ്. അങ്ങനെയെങ്കിൽ ഇത്തരം നിയന്ത്രണ സംവിധാനങ്ങളുടെ ആവശ്യം എന്തെന്നും കോടതി ചോദിച്ചു.
Post Your Comments