ദുബായ് : കമ്പനിയില്‍ അകൗണ്ടന്‍റെന്റായി ജോലി നല്‍കാമെന്ന വ്യാജേന 46 കാരനായ എമിറാത്തി ഫിലിപ്പിന്‍ യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എമിറാത്തിക്ക് 1 വര്‍ഷ തടവും 21500 ദിര്‍ഹം പിഴയും പ്രാഥമിക കോടതി വിധിച്ചു. എന്നാല്‍ എമിറാത്തി കുറ്റം നിഷേധിച്ചു. ലെെംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ യുവതി സമ്മതം നല്‍കിയിരുന്നതായി എമിറാത്തി കോടതിയില്‍ പറഞ്ഞു.
പിഴത്തുകയായ 21000 ദിര്‍ഹം യുവതിക്കുളള നഷ്ടപരിഹാരവും 500 ദിര്‍ഹം അഭിഭാഷകര്‍ക്കുളള ഫീസുമായിട്ടാണ് 21500 ദിര്‍ഹം കോടതി പിഴ വിധിച്ചത്. ഫിലിപ്പിന്‍ യുവതിയോട് കമ്പനിയില്‍ ജോലി തരാം എന്ന് വാഗ്ദാനം നല്‍കി കാറില്‍ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു . ബുര്‍ജ് ഖലീബയുടെ സമീപമെത്തിയപ്പോള്‍ അവിടെ അടുത്തുളള ഫ്ലാറ്റിലാണ് കമ്പനിയിലാണ് ജീവനക്കാര്‍ താമസിക്കുന്നതെന്നും താമസിക്കുന്ന ഇടം കാണിച്ചുതരാം എന്ന് പറഞ്ഞ് എമിറാത്തി താന്‍ താമസിക്കുന്ന വില്ലയിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും അവിടെ വെച്ച് സ്പര്‍ശിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതി പ്രതിഷേധം അറിയിച്ചെങ്കിലും എമിറാത്തി പിന്‍വാങ്ങിയില്ല. യുവതിയെ വസ്ത്രാക്ഷേപം ചെയ്യാനായി കടന്ന് പിടിച്ചു. പിടിവലിയില്‍ യുവതിയുടെ കഴുത്തിന് മുറിവേറ്റതായും കോടതിയില്‍ രേഖപ്പെടുത്തിയ പരാതിയില്‍ പറയുന്നു.
Post Your Comments