Latest NewsKerala

വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ല്‍ നി​യ​മ​വാ​ഴ്ച​യെ വെ​ല്ലു​വി​ളി​ക്കുന്നു, ശബരിമല വിധിയെ അനുകൂലിച്ച് പു​ന്ന​ല ശ്രീ​കു​മാ​ര്‍

ആ​ലു​വ:  ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ല്‍ നി​യ​മ​വാ​ഴ്ച​യെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​ണെ​ന്ന് കെ​പി​എം​എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പു​ന്ന​ല ശ്രീ​കു​മാ​ര്‍. മാറ്റി നിര്‍ത്തപ്പെട്ട ഒ​രു വി​ഭാ​ഗം സ്ത്രീ​ക​ള്‍​ക്ക് വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ ക​ഴി​യു​ന്ന ച​രി​ത്ര​പ​ര​മാ​യ വി​ധി​യാ​ണ് സു​പ്രീം കോ​ട​തി​യു​ടെ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ത്രീ​ക​ള്‍ പ്ര​വേ​ശി​ച്ചാ​ല്‍ ന​ട അ​ട​ച്ചി​ടു​മെ​ന്ന ത​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശം കോ​ട​തി​യ​ല​ക്ഷ്യ​മാ​ണ്. സാമൂഹിക മാറ്റങ്ങളെ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ ത​ട​ഞ്ഞു​നി​ര്‍​ത്താ​ന്‍ ക​ഴി​യി​ല്ലെന്നും കേ​ര​ള​ത്തി​ന്‍റെ ന​വോ​ഥാ​ന ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ അ​ത് ബോ​ധ്യ​പ്പെ​ടു​ന്ന​താ​ണെന്നും പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button