Latest NewsKeralaNews

സര്‍ക്കാറിന്‍റെ ഉറപ്പ്​ പാഴായി; ശബരിമല വിശ്വാസ സംരക്ഷണ സമരത്തില്‍ പങ്കെടുത്ത ടി. സിദ്ദീഖിന് ​ ശിക്ഷ വിധിച്ചു

5700 രൂപ പിഴയും കോടതി പിരിയുംവരെ നില്‍പ്​ ശിക്ഷയുമാണ് സിദ്ദീഖിന് വിധിച്ചത്

ശബരിമല സമരകാലത്തെ കേസ് പിന്‍വലിക്കുമെന്ന സര്‍ക്കാര്‍ അവകാശവാദം പാഴ് വാക്കായി. ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ ഉത്തരമേഖലാ എ.ഡി.ജി.പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിന്റെ  പേരില്‍ കെ.പി.സി.സി വൈസ് പ്രസിഡന്‍റ്​​ ടി. സിദ്ദീഖിന് ശിക്ഷ വിധിച്ചു കോടതി. 5700 രൂപ പിഴയും കോടതി പിരിയുംവരെ നില്‍പ്​ ശിക്ഷയുമാണ് ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ്​​ ആര്‍. ഷഹിനും ഇതേരീതിയില്‍ പിഴയും ശിക്ഷയും അനുഭവിച്ചു.

read also:ഐപിഎൽ 2021: മുഴുവൻ മത്സരങ്ങളും ഇംഗ്ലണ്ട് താരങ്ങൾ കളിക്കുമെന്ന് ക്രിസ് സിൽവർവുഡ്

കോടതിയിൽ കീഴടങ്ങാനെത്തിയ സിദ്ദീഖിനെ ഉള്‍പ്പെടെയുള്ളവരെ ശിക്ഷിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button