തിരുവനന്തപുരം: വിശ്വാസങ്ങളെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ശബരിമലയിലെ പോലീസ് നടപടികളെന്ന ആരോപണവുമായി കെ. മുരളീധരൻ എം.എൽ.എ. തന്ത്രി ഉചിതമായ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ കഴിഞ്ഞദിവസം ശബരിമലയിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേനെ. മന്ത്രിമാർക്കുപോലും ധരിക്കാൻ വിലക്കുള്ള പോലീസിന്റെ കവചവും തൊപ്പിയും യുവതികളെ അണിയിച്ചത് സംശയിക്കേണ്ടിയിരിക്കുന്നു. സുപ്രീംകോടതിവിധിയുടെ മറവിൽ നിരീശ്വരവാദം പ്രചരിപ്പിക്കുന്ന സർക്കാർ വിശ്വാസികളെ തമ്മിലടിപ്പിക്കുകയാണ്. ചോദിച്ചുവാങ്ങിയ വിധിയുടെ പരിണത ഫലങ്ങളാണ് ശബരിമലയിൽ ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല യുവതീപ്രവേശത്തിനെതിരേ പ്രതിഷേധം നടക്കുമ്പോൾ വിധി നടപ്പാക്കുമെന്നാണ് വിദേശത്തിരുന്ന് മുഖ്യമന്ത്രി പറയുന്നത്. ശബരിമലയിൽ ഇപ്പോൾ എത്തുന്നത് വിശ്വാസികളായ യുവതികളല്ല. ഇരുമുടിക്കെട്ടിൽ നെയ്‌ത്തേങ്ങയ്ക്ക് പകരം പേരക്കയും ഓറഞ്ചുമായിട്ടാണ് യുവതികൾ എത്തിയതെന്നും മുരളീധരൻ ആരോപിച്ചു.
Post Your Comments