Latest NewsKerala

ഡിവൈഎഫ്‌ഐക്ക് ഇവരെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല; എം സ്വരാജിനെയും ചിന്താജെറോമിനെയും വിമർശിച്ച് പാർട്ടി സമ്മേളനം

എം സ്വരാജിന്റെ പല പ്രവര്‍ത്തനങ്ങളും നിലപാടുകളും പാര്‍ട്ടിക്ക് വിപരീതമായി മാറുന്നുണ്ട്

കൊല്ലം: ഡിവൈഎഫ്‌ഐ സമ്മേളനത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിനും യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനും രൂക്ഷവിമർശനം. പാര്‍ട്ടിക്കോ ഡിവൈഎഫ്‌ഐക്കോ ഇവരെക്കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയിലുളള മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരുമായുളള സ്വരാജിന്റെ സൗഹൃദം പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നുവെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.

എം സ്വരാജിന്റെ പല പ്രവര്‍ത്തനങ്ങളും നിലപാടുകളും പാര്‍ട്ടിക്ക് വിപരീതമായി മാറുന്നുണ്ട്. ചിന്താ ജെറോമാകട്ടെ തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിക്ക് ഇവരെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല. പ്രയോജനമുളള മറ്റാരെയെങ്കിലും ഈ സ്ഥാനത്തേക്ക് പാര്‍ട്ടി കൊണ്ടുവരണമെന്നും സമ്മേളനത്തിൽ നിർദേശമുയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button