അഫ്ഗാന് പ്രവിശ്യയായ നാന്ഫറില് തെരഞ്ഞെടുപ്പിന്റെ രണ്ടാം ദിവസത്തിലുണ്ടായ ബോംബാക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു. പ്രവിശ്യ വക്താവ് അതാഹുളള കോഹ്യാനിയാണ് ആറ് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര് കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവിട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ശനിയാഴ്ചയുണ്ടായ സഫോടനത്തില്‍ 11 സുരക്ഷാ സൈനികരടക്കം 27 പേര് കൊല്ലപ്പെട്ടിരുന്നു. 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്നും സാങ്കേതിക തകരാറ് മൂലവും ശനിയാഴ്ച തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ നടത്തിയ ബോംബാക്രമണത്തില്‍ നിരവധി അഫ്ഗാന് പൗരന്മാരും കൊല്ലപ്പെട്ടു. ഭീകരസംഘടനകളായ താലിബാനും ഡായിഷും പ്രദേശത്ത് സജീവമാണ്.
രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്ത് വിട്ട് കണക്ക് അനുസരിച്ച് ഭീകരാക്രമണത്തിനിടയിലും ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് ദശലക്ഷത്തിലധികം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. കാബൂള്‍, ഹീറാത്ത്, ദയ്കുണ്ടി, നാന്ഘര് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ വോട്ടിംഗ് രേഖപ്പെടുത്തിയത്. ഉറുഗാന് പ്രവിശ്യയായിലാണ് ഏറ്റവും കുറവ് വോട്ടിംഗ് രേഖപ്പെടുത്തിയത്. സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന് കാണ്ഡഹാര്‍, ഗസ്നി തുടങ്ങിയ പ്രദേശങ്ങളിലെ വോട്ടെടുപ്പ് മാറ്റിവെച്ചു. ശനിയാഴ്ച വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് വേണ്ടി ഞായറാഴ്ച വോട്ട് ചെയ്യാന്‍ അവസരം നല്‍കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസ്താവന പുറത്ത് വിട്ടിരുന്നു. രാജ്യത്തെ 34 പ്രവിശ്യകളില്‍ 32 ഇടങ്ങളിലാണ് തെരഞ്ഞെടുപ്പു നടന്നത്.
Post Your Comments