Latest NewsIndia

ചീഫ് ജസ്റ്റിസിന്റെ ക്ഷേത്ര ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച; ഡിസിപിയെ സസ്പെന്‍ഡ് ചെയ്തു

ഒക്ടോബര്‍ 17 ന് അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയതായിരുന്നു ചീഫ് ജസ്റ്റിസ്

ഗുവാഹാട്ടി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അസം സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സസ്പെന്‍ഷന്‍. ഗുവാഹട്ടി വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ഭന്‍വര്‍ ലാല്‍ മീണയെ ആണ് സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഒക്ടോബര്‍ 17 ന് അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയതായിരുന്നു ചീഫ് ജസ്റ്റിസ്. എന്നാല്‍ ക്ഷേത്രദര്‍ശനത്തിനിടെ ഗൊഗോയിക്കുണ്ടായ അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് ഡിസിപിയെ സസ്പെന്‍ഡ് ചെയ്തത്. അതേസമയം സന്ദര്‍ശനത്തെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കിയിരുന്നെന്നാണ് പൊതു ഭരണ വകുപ്പ് അറിയിച്ചത്.

ഇനിയൊരറിയിപ്പ് ലഭിക്കുന്നതു വരെ മീണ സസ്പെന്‍ഷനിലായിരിക്കുമെന്നും എന്നാല്‍ അസം പോലീസ് ആസ്ഥാനത്തു തന്നെ തുടരണമെന്നാണ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button