ഷിംല: ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതീകമായ ഷിംല പുനര്‍നാമകരണം ചെയ്യാനായി ഒരുങ്ങുന്നു. ഷിംല എന്ന പേര് മാറ്റി ശ്യാമള എന്നാക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ബ്രീട്ടീഷ് ഭരണം ആരംഭിക്കുന്നതിന് മുന്നേ ശ്യാമള എന്നായിരുന്നു തലസ്ഥാനത്തിന്റെ പേര്.
ആ പേര് വീണ്ടും ഷിംലക്ക് ചൂടാനായി നിര്‍ബന്ധിതരായി തീര്‍ന്നിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍. ബ്രീട്ടീഷ്കാരാണ് ഷിംല എന്ന പേര് നല്‍കിയതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പേര് മാറ്റണമെന്ന ആവശ്യവുമായി ത്രീവ്രഹിന്ദു സംഘടനകള്‍ സമീപിച്ചതോടെയാണ് സര്‍ക്കാര്‍ പേര് മാറ്റുന്നതിന് നിര്‍ബന്ധിതരായി തീര്‍ന്നത്. പേര് മാറ്റുന്നതിനായി ജനങ്ങളുടെ താല്പര്യവും ആരായുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments