Latest NewsNewsIndia

ഹിമാചലിലെ മേഘവിസ്‌ഫോടനംത്തില്‍ 16 മരണം, 37 പേരെ കാണാനില്ല

ഡെറാഡൂണ്‍: പ്രളയക്കെടുതി ബാധിച്ച ഹിമാചലിലും ഉത്തരാഖണ്ഡിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. ഉത്തരാഖണ്ഡില്‍ വ്യോമസേനയുടെ സഹായത്തോടെ നിരവധി പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ഹിമാചലില്‍ മരണം 16 ആയി. 37 പേരെ കാണാനില്ല.സംസ്ഥാനങ്ങളില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Read Also: വയനാട് ദുരന്തം: ക്യാമ്പുകളില്‍ കഴിയുന്നവരെ വാടക വീടുകളിലേയ്ക്കും റിസോര്‍ട്ടുകളിലേയ്ക്കും മാറ്റും: മന്ത്രി കെ രാജന്‍

ഹിമാചല്‍ പ്രദേശില്‍ മേഘ വിസ്‌ഫോടനം ഉണ്ടായ സമേജ് ഗ്രാമത്തില്‍ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. വരുന്ന ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തില്‍ ദ്രുതഗതിയിലാണ് ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നത്.

 

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഹിമാചലില്‍ 85 റോഡുകളാണ് അടച്ചിട്ടത്. പലയിടങ്ങളിലും ജല-വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനത്തില്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 201 പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ഹെലികോപ്റ്റര്‍ സഹായത്തോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അവിശ്യസാധനങ്ങളും എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button