കോട്ടയം : സഭാ കേസില്‍ സുപ്രീം കോടതി വിധി നടപ്പാക്കാത്തതില്‍ ആശങ്കയുണ്ടെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ. വര്‍ഷങ്ങളായി അവകാശം നഷ്‌ടപ്പെട്ട് അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്റെ യഥാര്‍ഥ അവകാശം പുനഃസ്ഥാപിക്കുന്ന വിധികളാണ് സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായതെന്നാണ് സഭാവക്താവ് വ്യക്തമാക്കിയത്. സഭയ്‌ക്ക് അനുകൂലമായി ലഭിച്ച സുപ്രീംകോടതി വിധി ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ല.
നിയമപാലനത്തിനു ശക്തമായ പൊലീസ് സംവിധാനം സജ്ജമാക്കാന്‍ സന്നദ്ധത കാട്ടുന്ന സര്‍ക്കാര്‍, സുപ്രീംകോടതി വിധി പ്രാവര്‍ത്തികമാക്കുന്നതില്‍ കാലതാമസം വരുത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സഭാ വക്താവ് പറഞ്ഞു. സഭാ കേസ് സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി, ഭരണഘടനാ മൗലികാവകാശവുമായി ബന്ധപ്പെട്ടതല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പ്രസ്താവനയെ സഭ സ്വാഗതം ചെയ്യുന്നതായും സഭ അറിയിച്ചു.
കേസിന്റെ സ്വഭാവമനുസരിച്ച് സഭാതര്‍ക്കത്തില്‍ അതതു സമയത്തുണ്ടാകുന്ന വിധികള്‍ നടപ്പാക്കാനുള്ള കൂടുതല്‍ ബാധ്യത സര്‍ക്കാരിനുണ്ടെന്നു സഭ കൂട്ടിച്ചേര്‍ത്തു.
Post Your Comments