Latest NewsKerala

മല കയറിയ രഹ്ന ഫാത്തിമയുടെ വീട് തല്ലി തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍

മാധ്യമങ്ങളില്‍ വന്ന ഫോട്ടോയില്‍ നിന്നാണ് ഇരുമുടിക്കെട്ടുമായി ശബരി മലകയറാന്‍ തുടങ്ങിയത് ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയാണെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമായത്.

എറണാകുളം: ശബരിമലയിലേയ്ക്ക് ഇരുമുടിക്കെട്ടുമായി പോയ സാമൂഹ്യ പ്രവര്‍ത്തക രഹ്ന ഫാത്തിമയുടെ വീട് തല്ലി തകര്‍ത്തു. രഹ്നയുടെ എറണാകുളത്തുള്ള വീടിനു നേരെയാണ് അക്രമം നടന്നത്. ഇവരുടെ വീട് ഒരു സംഘമെത്തി തല്ലി തകര്‍ക്കുകയായിരുന്നു. ശബരിമല കയറുമെന്ന് നേരത്തെ പ്രഖ്യാപിച്ച രഹ്ന ഫാത്തിമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. മാധ്യമങ്ങളില്‍ വന്ന ഫോട്ടോയില്‍ നിന്നാണ് ഇരുമുടിക്കെട്ടുമായി ശബരി മലകയറാന്‍ തുടങ്ങിയത് ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയാണെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. ഇതോടെ രഹ്ന ഫാത്തിമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയില്‍ തെറിവിളിയും പ്രതിഷേധവും ശക്തമാവുകയായിരുന്നു. കൊച്ചിയിലെ വീട്ടില്‍ ഒരുകൂട്ടം സംഘം എത്തി വീട് അടിച്ചു തകര്‍ക്കുകയും ചെയ്തു.

വീട് തല്ലിത്തകര്‍ത്ത് അക്രമികള്‍ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബി.എസ്.എന്‍.എല്‍ ജീവനക്കാരിയായ രഹ്ന ഫാത്തിമയുടെ ഫേസ്ബുക്ക് പേജില്‍ വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. അതേസമയം ശബരിമലയില്‍ കയറുമെന്ന ഉറപ്പോടെ നടപ്പന്തല്‍ വരെ എത്തിയ രെഹ്ന ഫാത്തിമയ്ക്കെതിരെ ബി എസ് എന്‍ എല്‍ നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബി എസ് എന്‍ എല്‍ ജീവനക്കാരിയായ ഇവര്‍ക്കെതിരെ കലാപത്തിന് ശ്രമിച്ചെന്ന കാരണത്താലാണ് നടപടിയെന്നാണ് സൂചന. ഇവര്‍ മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റുകളിട്ടതും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കൂടാതെ വിശ്വാസികളെ അവഹേളിക്കുന്ന തരത്തിലുള്ള ഫോട്ടോയും ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

https://youtu.be/ZPchGBiJfIg

നടപ്പന്തല്‍ വരെയെത്തിയ രെഹ്ന ഫാത്തിമയെയും കവിത കോശിയെയും ശബരിമലയിലെ ഭക്തരുടെയും കീഴ്ശാന്തിമാരുടെയും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഐ ജി ശ്രീജിത്ത് തിരികെ മലയിറക്കുകയാണ്. ഉന്നത കേന്ദ്രങ്ങളില്‍ നിന്നുമുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. തിരിച്ചിറങ്ങുന്നതും പോലീസ് സംരക്ഷണയില്‍ തന്നെയാണ്. ഇതിനിടെ ഡിജിപി ലോക്‌നാഥ് ബെഹ്റയെ ഗവര്‍ണ്ണര്‍ വിളിച്ചു വരുത്തി. ശബരിമലയില്‍ അവിശ്വാസിയായ യുവതികല്‍ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

അതേസമയം ശബരിമലയിലേയ്ക്ക് പോകുന്നത് രഹനാ ഫാത്തിമയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനാല്‍ മലകയറാനെത്തിയ യുവതികളോട് തിരിച്ചു പോകാന്‍ ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയാക്കാനുള്ള ഇടമല്ല ശബരിമല എന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button