പമ്പ: ശബരിമല ദര്‍ശനത്തിന് ഇരുനുടിക്കെട്ടുമായി സന്നിധാനത്തേയ്ക്ക് യാത്ര തിരിച്ചിരിക്കുന്നത് രഹാന ഫാത്തിമയാണെന്ന് സംശയം. കൊച്ചിക്കാരിയാണ് സന്നിധാനത്തേയ്ക്ക് യാത്ര തിരിച്ചിരിക്കുന്നതെന്ന് അറിഞ്ഞതോടെയാണ് ഇവര്‍ രഹാനയാണെന്ന് വ്യാപകമായ സംശയം സോഷ്യന്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇവരോടൊപ്പം മൊബൈല്‍ ജേര്‍ണലിസ്റ്റും ഹൈദരാബാദ് സ്വദേശിയുമായ കവിതയുമുണ്ട്. കൊച്ചി സ്വദേശിയായ രഹാന ബിഎസ് എന്‍ എല്‍ ജീവനക്കാരിയാണ്. ചുംബന സമരപങ്കാളിത്തത്തിലൂടെ പ്രതിരോധ സമരങ്ങളില്‍ സജീവമായ വ്യക്തികളാണ് രഹ്നയും പങ്കാളി മനോജും.
വേറിട്ട പ്രതിഷേധവുമായി നിരവധി തവണ ചര്‍ച്ചകളില്‍ നിറഞ്ഞ വ്യക്തിയാണ് രഹാന . മാറു തുറക്കല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രഹാന എടുത്ത ചിത്രം ആക്ടിവിസ്റ്റും സുഹൃത്തുമായ ദിയ സനയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇത് ഏറെ ചര്‍ച്ച് വഴി തുറക്കുകയും ചെയ്തു. തണ്ണിമത്തന്‍ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂര്‍ണമായും തുറന്നുകാണിക്കുകയും ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് ദിയ സന പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ പോസ്റ്റ് ഫേസ്ബുക് കമ്യൂണിറ്റി സ്റ്റാന്റേര്‍ഡിന് നിരക്കുന്നില്ലെന്ന പേരില്‍ നീക്കം ചെയ്തു.
ഇരു യുവതികളും മലകയറുമ്പോള്‍ കവിതയ്‌ക്കൊപ്പമുള്ളത് പ്രസിദ്ധയായ സാമൂഹിക പ്രവര്‍ത്തകയെന്ന വിവരം മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. ഒന്നര മണിക്കൂറോളമായി മല കയറുന്ന ഇവര്‍ മരക്കൂട്ടം പിന്നിട്ടിട്ടുണ്ട്. ഇന്നലെ ജോലി സംബന്ധമായി ശബരിമലയിലേയ്ക്ക് വന്ന ന്യൂയോര്‍ക്ക് ടൈംസ് സൗത്ത് ഏഷ്യന്‍ റിപ്പോര്‍ട്ടര്‍ പ്രതിഷേധത്തെ തുടര്‍ന്ന് മരക്കൂട്ടത്തിനവിടെ വച്ച് യാത്ര അവസാനിപ്പിച്ചിരുന്നു.
ശബരിമലയില്‍ ഏത് പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം മലകയറുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയ ആളാണ് രഹാന ഫാത്തിമ. കറുപ്പ് വസ്ത്രവും, മാലയുമൊക്കെ അണിഞ്ഞ് മലകയറാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ തത്വമസി എന്ന അടിക്കുറിപ്പോടെ രഹ്ന ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അന്നു തന്നെ രഹക്കെതിരെ തെറിവിളിയും പ്രതിഷേധവുമായി അനേകം പേരാണ് രംഗത്തെത്തിയത്.
Post Your Comments