കൊച്ചി : ശബരിമല കയറിയ സ്ത്രീകൾ എന്ന മാധ്യമ വാർത്തകളിലൂടെ ശ്രദ്ധ നേടിയ ബിന്ദു അമ്മിണിയെയും കനക ദുർഗ്ഗയെയും കുറിച്ച് രഹന ഫാത്തിമ. ചരിത്ര താളുകളിൽ സുവർണ ലിപികളിൽ എഴുതപ്പെടാൻ പോകുന്ന രണ്ടു പേരുകൾ ആണ് ഇവയെന്നും കനക ദുർഗ്ഗയുടെ പുസ്തകത്തിനു ആശംസയായി കുറിച്ച പോസ്റ്റിൽ രഹന പറയുന്നു.
രഹനയുടെ കുറിപ്പ്
ചരിത്ര താളുകളിൽ സുവർണ ലിപികളിൽ എഴുത്തപ്പെടാൻ പോകുന്ന രണ്ടു പേരുകൾ, ശബരിമല കയറിയ സ്ത്രീകൾ എന്ന മാധ്യമ വാർത്തകളിലൂടെ എന്റെ മനസ്സിൽ ഇടം പിടിച്ചവരാണ് Bindhu Ammini ചേച്ചിയും Kanaka Durga ചേച്ചിയും. കനക ചേച്ചി ജീവിതം മലകയറുന്നതിന് മുൻപ്പും ശേഷവും അവർ അനുഭവിച്ചതും വായിച്ചറിഞ്ഞപ്പോൾ ചേർത്ത് പിടിക്കാൻ തോന്നി ? ഒത്തിരി സ്നേഹം ❤️?. കനക ചേച്ചിയെ അറിയാനും ചേച്ചിയിലെ സ്ത്രീ നിലപാട് അറിയാനും ഈ പുസ്തകത്തിലൂടെ സാധിക്കും.
ശബരിമല യുവതി പ്രവേശനം സാധ്യമാക്കാൻ നടത്തിയ പോരാട്ടങ്ങളിലൂടെ വിവാദങ്ങളിൽ നിറഞ്ഞ ആക്ടിവിസ്റ്റ് കനകദുർഗ്ഗയുടെ ജീവിതവും നേരിട്ട പ്രതിസന്ധികളും പറയുന്ന മാളികപ്പുറത്തമ്മ മുതൽ കനകദുർഗ്ഗ വരെ എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 22 നാണ്. ചിത്ര രശ്മി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
Post Your Comments