Latest NewsKerala

തന്റെ ശബരിമല പ്രവേശനത്തെക്കുറിച്ച് അരുന്ധതി ബി

പത്തനംതിട്ട•താന്‍ ഇപ്പോള്‍ ശബരിമല കയറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അരുന്ധതി ബി. രഹന ഫാത്തിമ ശബരിമല സന്ദര്‍ശനത്തിന് പോയത് വന്‍ വിവാദമായ സാഹചര്യത്തിലാണ് അരുന്ധതിയുടെ പ്രതികരണം.

‘അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി’ എന്ന് ആര്‍.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയാല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്റെ ശബരിമലപ്രവേശത്തിന് സാധിക്കില്ലെന്നും അരുന്ധതി ഫേസ്ബുക്കില്‍ കുറിച്ചു.

ഇത് കൃഷ്ണപിള്ളയുടെ കാലമല്ല. നിയമം തുല്യതയ്‌ക്കൊപ്പമാണ്. നാട് കത്താന്‍ സാധ്യതയുള്ള സന്ദര്‍ഭത്തില്‍ സാധാരണവിശ്വാസികളുടെ വികാരങ്ങളെ മാനിക്കുന്നത് കുറച്ചിലല്ല. മിനിമം ജാഗ്രതയാണെന്നും അരുന്ധതി പറഞ്ഞു.

അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

പതിന്നാല് വയസ്സുവരെ ഭക്തിയായിരുന്നു എരുമേലിയില്‍ പോയി മാലയിട്ട് 41 ദിവസം വ്രതം നോക്കി 5 പ്രാവശ്യം മല ചവിട്ടിയിട്ടുണ്ട്.

ഇപ്പോള്‍ റാന്നിയിലെ വീട്ടിലുണ്ട് മല കയറാന്‍ ഉദ്ദേശിക്കുന്നില്ല. ‘അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി’ എന്ന് ആര്‍.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയാല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്റെ ശബരിമലപ്രവേശത്തിന് സാധിക്കില്ല.

ഇത് കൃഷ്ണപിള്ളയുടെ കാലമല്ല. നിയമം തുല്യതയ്‌ക്കൊപ്പമാണ്. നാട് കത്താന്‍ സാധ്യതയുള്ള സന്ദര്‍ഭത്തില്‍ സാധാരണവിശ്വാസികളുടെ വികാരങ്ങളെ മാനിക്കുന്നത് കുറച്ചിലല്ല. മിനിമം ജാഗ്രതയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button