അജ്മാന്: യുഎഇയിൽ അജ്മാനിലെ ഒരു അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ 69 വയസുള്ള വയോധികനും ആറിനും നാലിനും ഇടയില്‍ പ്രായമുള്ള പേരക്കുട്ടികൾക്കും ദാരുണാന്ത്യം. ഉച്ചയ്ക്ക് 12.06ന് അല്‍ റാഷിദിയയിലെ ആറ് നില കെട്ടിടത്തിലെ നാലാം നിലയിലുള്ള അപ്പാര്‍ട്ട്മെന്റിലായിരുന്നു അഗ്നിബാധ.
കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് ശ്രദ്ധയില്‍പെട്ട പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ അഗ്നിശമനസേന മൂന്ന് പേരെയും ശൈഖ് ഖലീഫ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. സാരമായി പൊള്ളലേറ്റിരുന്നില്ലെങ്കിലും പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.
https://www.instagram.com/p/BpElt2Fgc8T/?utm_source=ig_embed
തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. അതേസമയം വീടുകളില്‍ ഫയര്‍ അലാം ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്ന് അജ്മാന് സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ റാഷിദ് ജാസിം മജ്ലാദ് അറിയിച്ചു.
Post Your Comments