Latest NewsKeralaIndia

ശബരിമലയിലേയ്ക്കു പ്രവേശിക്കുന്നത് സുഹാസിനി

ഇവര്‍ക്ക് 46 വയസ്സാണെന്നാണ് സൂചന

പമ്പ: കാനനപാതയിലൂടെ സന്നിധാനത്തേയ്ക്കു നീങ്ങി സുഹാസിനി രാജ്. ന്യൂയോര്‍കര്‍ക്ക് ടൈംസിന്റെ സൗത്ത് ഏഷ്യന്‍ ബ്യൂറോയിലെ റിപ്പോര്‍ട്ടറാണ് ഇവര്‍. മാധ്യമ റിപ്പോര്‍ട്ടിങ്ങിനായാണ് സുഹാസിനി സന്നിധാനത്തേയ്ക്ക് പോകുന്നത്. 46കാരിയെന്നാണ് സൂചനയെങ്കിലും പ്രായത്തെ കുറിച്ചുള്ള വ്യക്തത ഇതുവരെ വന്നിട്ടില്ല.

കാനനപാത തുടങ്ങുന്നതിനടുത്തു വച്ചാണ് സുഹാസസിനിയെ പ്രതിഷേധക്കാര്‍ തടഞ്ഞത്.  വിദേശിയായ സഹപ്രവര്‍ത്തകനും ഇവരോടൊപ്പമുണ്ട്. പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധിക്കു ശേഷം ചരിത്രം തിരുത്തി ആദ്യമായി ശബരിമലയിലേയ്ക്ക് ഇവര്‍ പ്രവേശിക്കുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. പ്രതിഷേധം ശക്തമാകുന്നുണ്ടെങ്കിലും അവ വകവയ്ക്കാതെ പോലീസിനോടൊപ്പം ഇവര്‍ സന്നിധാനത്തേയ്ക്കുള്ള യാത്ര തുടരുകയാണ്. മാധ്യമ റിപ്പോര്‍ട്ടിങ്ങിനായാണ് ഇവര്‍ അവിടേയ്ക്ക് പോകുന്നു എന്നാണ് റിപ്പോര്‍ട്ട്. സാധാരണ രീതിയിലുള്ള വേഷവിധാനത്തോടു കൂടെയാണ് ഇവര്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button