KeralaLatest News

ഏതെങ്കിലും ഒരു യുവതി പതിനെട്ടാം പടി ചവിട്ടിയാല്‍ കൂട്ടുനില്‍ക്കുന്ന ഒരു എംഎല്‍എയും നിയമസഭയുടെ പടി കാണില്ല: കെ.പി ശശികല

ന്യൂനപക്ഷത്തിന്റെ ദുര്‍വാശിക്കു മുന്‍പില്‍ വിശ്വാസ സമൂഹത്തിന്റെ അധികാരം സര്‍ക്കാര്‍ അടിയറ വച്ചു

നിലയ്ക്കല്‍: ആചാരം ലങ്കിച്ച് ഏതെങ്കിലും ഒരു യുവതി പതിനെട്ടാം പടി ചവിട്ടിയാല്‍ കയറ്റുന്നവരെ ചവിട്ടി പുറത്താക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ഇതിനവര്‍ കൂട്ടു നിന്നാല്‍ അയ്യപ്പഭക്തന്റെ അംഗീകാരമില്ലാത്ത ഒരു എംഎല്‍എയും നിയമസഭയുടെ പടി ചവിട്ടില്ലെന്നും ശശികല പറഞ്ഞു.

ന്യൂനപക്ഷത്തിന്റെ ദുര്‍വാശിക്കു മുന്‍പില്‍ വിശ്വാസ സമൂഹത്തിന്റെ അധികാരം സര്‍ക്കാര്‍ അടിയറ വച്ചു. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ഒരുപക്ഷേ യുവതികളെ ശബരിമലയില്‍ കയറ്റുമായിരിക്കും. അങ്ങനെ സംഭവിച്ചാല്‍ സിപിഎം നന്ദിഗ്രാമില്‍ നിന്ന് ശബരിമലയിലേക്കുള്ള ദൂരം അളന്നാല്‍ മതിയെന്നും അവര്‍ പറഞ്ഞു.ശബരിമല കര്‍മസമിതിയുടെ മാതൃശക്തി ഉപവാസത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

ശബരിമലയുമായി ബന്ധപ്പെട്ട്് ഒരുപാട് പാരമ്പര്യം പറയാനുള്ള ആളാണ് ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍. എന്നാല്‍ അദ്ദേഹത്തിന്റെ മക്കള്‍ സ്വന്തം അച്ഛനെക്കുറിച്ച് എന്തു പറയും. ശബരിമലയിലെ ആചാരങ്ങള്‍ നശിപ്പിച്ച ആളെന്നോ? ആചാരം തെറ്റിച്ച് ഏതെങ്കിലും യുവതി ഈ മാസം മല കയറിയാല്‍ പുതിയ ഹിന്ദു സമൂഹം ഉണരും.

ചര്‍ച്ചകള്‍ക്കു വിളിക്കുന്ന സര്‍ക്കാര്‍ ബസ് പോയിട്ടു കൈകാണിക്കുന്ന പണിയാണ് കാട്ടുന്നത്. ഇതുനേരത്തേ ചെയ്തിരുന്നെങ്കില്‍ സര്‍ക്കാരിനു ഗതികേട് ഉണ്ടാകുമായിരുന്നില്ല. കോടതി വിധി നടപ്പാക്കാതെ വച്ചുകൊണ്ടിരിക്കുന്ന ഒരുപാട് സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ശശികല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button