ന്യൂഡല്‍ഹി : മീടു വിവാദം രാജ്യത്ത് ആളിക്കത്തുമ്പോള്‍ വലിയൊരു വിവാദ പരാമര്‍ശം നടത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി പൊന്‍ രാധകൃഷ്ണന്‍. ഇങ്ങനെയുളള ആരോപണങ്ങളുമായി രംഗത്ത് എത്തുന്നവര്‍ വഴിപിഴച്ച മനസിന് ഉടമകളെന്നാണ് അദ്ദേഹം പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ട് വരുന്നത് ശരിയല്ല.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂടെക്കളിക്കുമ്പോള്‍ സംഭവിച്ചു എന്നൊക്കെ പറഞ്ഞാണ് ചിലര്‍ മുന്നിട്ട് വരുന്നത്. ഇങ്ങനെയുളള ആരോപണങ്ങള്‍ അസ്ഥാനത്താണെന്നും കഴമ്പില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ അടക്കമുള്ളവര്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്.
മീടു ക്യാമ്പെയ്ന്‍ കൊണ്ട് സ്ത്രീകളുടേയും രാജ്യത്തിന്‍റെയും വില കളയുന്നതല്ലാതെ മറ്റൊരു ഗുണവും കെെവന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതേ ആരോപണങ്ങളുമായി പുരഷന്‍ മാര്‍ രംഗത്ത് വന്നാല്‍ അംഗീകരിക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
Post Your Comments