Latest NewsNewsIndia

തമിഴ്നാട് തീവ്രവാദത്തിന്‍റെ പ്രഭവ കേന്ദ്രമായി മാറുന്നു, മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കേണ്ടി വരുമെന്ന് പൊൻ രാധാകൃഷ്ണൻ

ചെന്നൈ ∙ തമിഴ്നാട് തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമായി മാറുകയാണെന്നും ഇതുപോലെ തുടരുകയാണെങ്കിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കുന്നതിനെക്കുറിച്ചു സംസ്ഥാന സർക്കാർ ഗൗരവമായി ആലോചിക്കണമെന്നും മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പൊൻ രാധാകൃഷ്ണൻ.

 തമിഴ്നാട്ടിലെ അവസ്ഥ ഓരോദിവസം ചെല്ലും തോറും ഗുരതരമായി വരികയാണ്. ഇതു ശരിയായി നേരിട്ടില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകും. മുഖം മറച്ചെത്തിയാൽ അതു പുരുഷനാണോ സ്ത്രീയാണോ ക്രിസ്ത്യനാണോ മുസ്‌ലിമാണോ ഹിന്ദുവാണോയെന്നു എങ്ങനെ തിരിച്ചറിയും? ഇസ്‌ലാമിക തീവ്രവാദികൾ യുദ്ധം പ്രഖ്യാപിച്ചിരിക്കയാണെന്നും ഇതു നേരിടാൻ സർക്കാർ തയാറായിരിക്കണമെന്നും പൊൻ രാധാകൃഷ്ണൻ പറഞ്ഞു.

എന്നാൽ പൊൻ രാധാകൃഷ്ണന്‍റെ പ്രസ്താവനയ്ക്കെതിരെ ഡിഎംകെ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും പ്രസ്താവനയ്ക്കെതിരെ വൻ വിമർശനമാണുയരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button