ബാലുശ്ശേരി: രോഗികൾ നിത്യേന വീഴുന്ന ബാലുശ്ശേരി താലൂക്ക് ആശുപത്രി, ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ അശാസ്ത്രീയമായി നിർമിച്ച കെട്ടിടങ്ങളാണ് ചോർന്നൊലിക്കുന്നത്. ആശുപത്രിവരാന്തയിലെ ടൈലിന്റെ മുകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ രോഗികൾ വഴുതിവീഴുക സ്ഥിരമായിരിക്കുകയാണ് .
ഏതാനും ദിവസം മുൻപും ഒരമ്മയും കുഞ്ഞും വഴുതിവീണ് പരിക്കേറ്റിരുന്നു. രോഗികൾക്ക് ഇരിക്കാൻ സൗകര്യമൊരുക്കിയ ഭാഗവും വാർഡുകളിലേക്ക് പ്രവേശിക്കുന്ന വരാന്തയുമാണ് വെള്ളത്തിലാകുന്നത് . പുരുഷൻ കടലുണ്ടി എം.എൽ.എ.യുടെ 60 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത് .
മഴയിൽ വരാന്തയിലേക്ക് വെള്ളം ഒഴുകുന്നത് തടയാൻ ബ്ലോക്ക് പഞ്ചായത്തും ലക്ഷങ്ങൾ മുടക്കിയിരുന്നു. എന്നാൽ, വരാന്തയിലേക്ക് വെള്ളമെത്തുന്നതിന് ഇനിയും പരിഹാരമായിട്ടില്ല. മഴപെയ്തുതുടങ്ങിയാൽ ചികിത്സകാത്തിരിക്കുന്ന രോഗികൾ നനഞ്ഞ്കുതിരുന്ന സ്ഥിതിയാണുള്ളത്.
Post Your Comments