കെര്‍ച്ച്: ക്രിമിയയില്‍ കോളജിലുണ്ടായ സ്ഫോടനത്തില്‍ 19 പേര് മരിച്ചു. കെര്‍ച്ചിലെ ടെക്നിക്കല്‍ കോളജിലെ ഭക്ഷണശാലയ്ക്കു സമീപമാണ് ലോഹവസ്തുക്കള്‍ അടങ്ങിയ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. അജ്ഞാത സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഇതൊരു ആസൂത്രിതമായ തീവ്രവാദി ആക്രമണമാണെന്നും ആധുനിക സ്ഫോടക വസ്തു ഉപയോഗിച്ചാണ് ആസൂത്രണമെന്നും റഷ്യന്‍ നാഷനല്‍ ഗാര്‍ഡ് വക്താവ് അറിയിച്ചു.
നാഷനല്‍ ഗാര്‍ഡ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. മരിച്ചവരില്‍ ഏറിയ പങ്കും വിദ്യാര്‍ഥികളാണ്. ആയുധധാരികളായ അജ്ഞാത സംഘം കോളജിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തീവ്രവാദി ആക്രമണമായിരുന്നു നടന്നതെന്നും കോളജ് ഡയറക്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്ഫോടനത്തെ തുടര്‍ന്ന് പ്രദേശത്തെ സ്കൂളുകളെല്ലാം ഒഴിപ്പിച്ചു യുക്രൈനിന്റെ ഭാഗമായിരുന്ന ക്രിമിയയില്‍ 2014 ലാണ് റഷ്യയുടെ അധിനിവേശമുണ്ടായത്. രാജ്യാന്തര തലത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ട വോട്ടെടുപ്പിന് ശേഷമായിരുന്നു ഏറ്റെടുക്കല്‍.
Post Your Comments