Latest NewsKerala

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം അവസാനിപ്പിക്കണം ; വി.മുരളീധരന്‍

അയ്യപ്പാസേവാ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ഹര്‍ത്താലിനെക്കുറിച്ച് അറിയില്ലെന്ന് വി.മുരളീധരന്‍

പത്തനംതിട്ട : ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം അവസാനിപ്പിക്കണമെന്നു ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി.മുരളീധരന്‍. കേരളത്തിന്‍റെ മനസിനൊപ്പം നില്‍ക്കണം. സ്ത്രീ സമൂഹം ഒറ്റക്കെട്ടായി നടത്തുന്ന സമരമാണിത്. സർക്കാർ വിട്ടുവീഴ്ച ചെയ്യണം. വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുക്കണമെന്നു അദ്ദേഹം പ്രതികരിച്ചു.

ബിജെപിക്ക് ആരെയും ആക്രമിക്കണമെന്നില്ല. വലിയ ആൾക്കൂട്ടമാണ് അവിടെയുള്ളത്. അക്രമണ സംഭവങ്ങൾ നടക്കുന്നത് ഈ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ ശ്രമം കാരണമാണ്.കടകംപള്ളിക്ക് ഒരു മന്ത്രി എന്ന നിലയിൽ സാമാന്യ വിവരം വേണമെന്നും. കടകംപള്ളി പറയുന്നത് വിഡ്ഢിത്തരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അയ്യപ്പാസേവാ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ഹര്‍ത്താലിനെക്കുറിച്ച് അറിയില്ലെന്ന് വി.മുരളീധരന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button