പത്തനംതിട്ട : ശബരിമലയിൽ നിരോധനാജ്ഞ. ഇലവുങ്കൽ,നിലയ്ക്കൽ,പമ്പ,സന്നിധാനം എന്നീ സ്ഥലങ്ങളിലായിരിക്കും നാളെ നിരോധനാജ്ഞ. പ്രദേശത്തെ 30കിലോമീറ്ററോളം ചുറ്റളവില്‍ പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ നിരോധനാജ്ഞ നീട്ടുമെന്നു ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം തീർത്ഥാടകർക്ക് നിരോധനാജ്ഞ ബാധകമല്ല. അതേസമയം മാധ്യമങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് ഡിജിപി. നിലയ്ക്കൽ,പമ്പ,സന്നിധാനങ്ങൾ എന്നിവിടങ്ങളിലായിരിക്കും സംരക്ഷണം. അക്രമിച്ചവരെ തിരിച്ചറിഞ്ഞെന്നും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും ഡിജിപി അറിയിച്ചു.
Post Your Comments