കുവൈറ്റ്: 25 സിനിമകളുമായി രണ്ടാമത് കുവൈത്ത് ചലച്ചിത്രോത്സവം ഷെയ്ഖ ഇൻതിസർ അൽ സബാഹ് ഉദ്ഘാടനം ചെയ്‌തു. ജനങ്ങൾക്കിടയിൽ സംസ്കാരത്തിന്റെ പാലം പണിയുന്ന മാധ്യമമാണ് സിനിമയെന്ന് അവർ പറഞ്ഞു. വൈദഗ്ധ്യമുള്ള പങ്കാളിത്തത്തോടെ സിനിമാ നിർമാണം സാധ്യമായാൽ ബിഗ് സ്ക്രീനിലേക്ക് പ്രേക്ഷകരുടെ തിരിച്ചുവരവ് ഉണ്ടാകും. സ്മാർട് ഫോണുകളുടെ ആധിക്യം സിനിമാ തിയറ്ററുകളിൽനിന്ന് ആളുകളെ അകറ്റിയിട്ടുണ്ട്.
അത് തിരിച്ചുപിടിക്കാൻ സംവിധാനങ്ങൾ ഉണ്ടാകണമെന്നും അവർ അഭ്യർഥിച്ചു. പരിചയങ്ങളും ആശയങ്ങളും കൈമാറാൻ ചലച്ചിത്രോത്സവം സഹായിക്കും. സിനിമാ വ്യവസായത്തിന്റെ പുരോഗതിക്കും അത് ഗുണം ചെയ്യുമെന്നും അവർ പറഞ്ഞു. വെള്ളിയാഴ്ച സമാപിക്കുന്ന ചലച്ചിത്രോത്സവത്തിൽ 20 ഹ്രസ്വചിത്രങ്ങൾ ഉൾപ്പെടെ 25 സിനിമകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
Post Your Comments