KeralaLatest News

തുറന്നുപറയാൻ പ്രേരിപ്പിച്ചത് അയാളുടെ ‘ഐ ആം കമിങ്’ എന്ന വാക്ക്; അലൻസിയർക്കെതിരെയുള്ള വെളിപ്പെടുത്തലിനെക്കുറിച്ച് ദിവ്യ

'ഐ ആം കമിങ്' എന്ന അടിക്കുറിപ്പിനോടൊപ്പമാണ് അയാളത് പോസ്റ്റ് ചെയ്‌തത്‌

നടന്‍ അലന്‍സിയര്‍ തന്നോട് മോശമായി പെരുമാറിയ കാര്യം എന്തുകൊണ്ടാണ് താൻ തുറന്നുപറയാൻ തയ്യാറായതെന്ന് വ്യക്തമാക്കി നടി ദിവ്യ ഗോപിനാഥ്. അയാള്‍ക്ക് പറ്റിയ ഒരേയൊരു തെറ്റാണെന്ന് പറഞ്ഞ് മാപ്പ് ചോദിച്ചപ്പോള്‍ ക്ഷമിച്ച കാര്യമായിരുന്നുവെന്നും എന്നാല്‍ സമൂഹത്തിനു മുന്നില്‍ മാന്യനാണെന്നുള്ള അയാളുടെ ചമയല്‍ കണ്ടപ്പോള്‍ പറയാതിരിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ദിവ്യ വ്യക്തമാക്കുന്നത്. ‘അന്ന് കൊച്ചിയില്‍ സിസ്റ്റര്‍മാരുടെ സമരം നടക്കുമ്പോള്‍, ഒരു പള്ളീലച്ചന്റെ വേഷം അണിഞ്ഞുള്ള ചിത്രം അയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തിരുന്നു. ‘ഐ ആം കമിങ്’ എന്ന അടിക്കുറിപ്പിനോടൊപ്പമാണ് അയാളത് പോസ്റ്റ് ചെയ്‌തത്‌.

സമൂഹത്തില്‍ പ്രശ്നം നടക്കുമ്പോള്‍ താനെന്തോ വലിയ സംഭവമാണെന്ന് കാണിക്കാന്‍ ഇതുപോലെ പലകാര്യങ്ങള്‍ അയാള്‍ ചെയ്യാറുണ്ട്. ഇങ്ങനെയൊരു വ്യക്തിയുടെ പിന്തുണ ആ സമരത്തിന് അനുവദിക്കാന്‍ പാടില്ലെന്ന സമ്മര്‍ദം എന്റെ മനസ്സില്‍ ഉണ്ടായെന്നും തുറന്ന് പറയാമെന്ന് ചിന്തിച്ചത് അപ്പോഴാണെന്നും താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button