MollywoodLatest NewsCinemaEntertainment

സ്ത്രീ അനുഭവിക്കുന്ന അപമാനത്തിനും സുരക്ഷിതമില്ലായ്മയ്ക്കും മാപ്പപേക്ഷ പരിഹാരമല്ല; അലന്‍സിയറിനെതിരെ തുറന്നടിച്ച് ഡബ്‌ള്യൂ.സി.സി

തനിക്കെതിരെ മീ ടു ആരോപണം ഉന്നയിച്ച നടി ദിവ്യാ ഗോപിനാഥിനോട് അലന്‍സിയര്‍ മാപ്പ് പറഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ഡബ്‌ള്യൂ.സി.സി. അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി വിലയിരുത്തുന്നുവെന്നും അത്തരം അപമാനകരമായ പെരുമാറ്റങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ പ്രധാനമാണെന്നും ഡബ്‌ള്യൂ.സി.സി ഫേസ്ബുക്കില്‍ കുറിച്ചു.സിനിമാ ചിത്രീകരണത്തിനിടെ അലന്‍സിയര്‍ മോശമായി പെരുമാറിയെന്ന് നടി ദിവ്യ ഗോപിനാഥ് രംഗത്തു വരികയും, വിഷയം വലിയ ചര്‍ച്ചക്ക് വഴിവെക്കുകയും ചെയ്തിരുന്നു. വെളിപ്പെടുത്തലിനെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് വിവിധ ഇടങ്ങളില്‍ നിന്നായി അലന്‍സിയര്‍ക്കെതിരെ ഉയര്‍ന്നത്.

സിനിമാ ചിത്രീകരണത്തിനിടെ അലന്‍സിയര്‍ തന്നെ ലൈംഗികച്ചുവയോടെ സമീപിച്ചെന്ന് തുറന്നു പറഞ്ഞ നടി അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ പരാതി കൊടുത്തിരുന്നു. എന്നാല്‍ പരാതി കൊടുത്ത് ഒരു വര്‍ഷമായിട്ടും കാര്യമായ പുരോഗതിയൊന്നും ഇതിന്‍മേല്‍ ഉണ്ടായില്ല. എന്നാല്‍ അലന്‍സിയര്‍ തന്നോട് പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യത്തില്‍ നടി ഉറച്ചു നിന്നു. ഇതേതുടര്‍ന്നാണ് അലന്‍സിയര്‍ മാപ്പു പറഞ്ഞത്.എ
തന്റെ തെറ്റായ പെരുമാറ്റത്തില്‍ ദിവ്യയോട് മാപ്പ് ചോദിക്കുന്നതായാണ് അലന്‍സിയര്‍ പറഞ്ഞത്. ഇത് ദിവ്യയോട് മാത്രമല്ലെന്നും, താന്‍ മൂലം മുറിവേറ്റ എല്ലാവരോടുമായാണ് മാപ്പ് ചോദിക്കുന്നതെന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയതിന് ഞങ്ങളുടെ സഹപ്രവര്‍ത്തക ദിവ്യ ഗോപിനാഥിനോട് നടന്‍ അലന്‍സിയര്‍ മാപ്പു പറഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ലോകം അറിയുന്നത്. സിനിമയില്‍ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും അപമാന ശ്രമങ്ങളെയും ഡബ്ല്യു.സി.സി. അപലപിക്കുന്നു. എന്നാല്‍ നടന്‍ അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങള്‍ വിലയിരുത്തുന്നു. അത്തരം അപമാനകരമായ പെരുമാറ്റങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ പ്രധാനമാണ് . ഈ മാപ്പു പറച്ചില്‍ ഭാവിയില്‍ അത്തരം തിരിച്ചറിവിന്റെ മുന്നോടിയായി കണക്കാക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button